ന്യൂഡൽഹി: കാലിനു പരിക്കേറ്റതിനെത്തുടർന്ന് ശശി തരൂർ വീൽചെയറിലാണ് പാർലമെന്റ് നടപടികൾക്കെത്തിയത്.
ബുധനാഴ്ച വൈകുന്നേരം പാർലമെന്റിലെ പ്രവേശന കവാടമായ മകർ ദ്വാറിൽ കാൽവഴുതി വീണതിനെത്തുടർന്ന് തരൂരിന്റെ വലതു കാലിന്റെ എല്ലിനു പൊട്ടലുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ പരിക്ക് പറ്റിയെങ്കിലും പാർലമെന്റ് നടപടികളിൽ പങ്കെടുക്കാൻ താൻ എത്തുമെന്ന് തരൂർ വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച പാർലമെന്റിലെത്തിയ തരൂർ പ്രതിഷേധങ്ങൾക്കിടയിലൂടെ ഫോണിൽ സംസാരിച്ചു നടക്കുന്പോഴാണ് പടികളിൽ തെന്നിവീണ് കാലിന് പരിക്കേറ്റത്.